ഗുരുവായൂര്‍ നഗരപരിധിയില്‍ 51 പേര്‍ക്ക് കൊവിഡ്

Advertisement

Advertisement

ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 177 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പോസറ്റീവായത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 11259 ആയി. ഇതില്‍ 11036 പേര്‍ രോഗമുക്തരായി. നിലവില്‍ 223 പേരാണ് ചികിത്സയിലുള്ളത്. പൂക്കോട് സോണില്‍ 88 പേരും തൈക്കാട് സോണില്‍ 72 പേരും അര്‍ബന്‍ സോണില്‍ 63 പേരുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 213 പേര്‍ വീടുകളിലും 10 പേര്‍ വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. 128 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 28.81 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.