ചാലിശേരി പഞ്ചായത്തില്‍ 82 പേര്‍ക്ക് കോവിഡ്; കടവല്ലൂര്‍ 32, കാട്ടകാമ്പാല്‍ 28, പോര്‍ക്കുളം 25

Advertisement

Advertisement

ചാലിശേരി പഞ്ചായത്തില്‍ കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. 82 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 90 ശതമാനത്തിന് മുകളിലാണ് ഇന്നത്തെ ടി.പി.ആര്‍. കടവല്ലൂര്‍ പഞ്ചായത്തില്‍ 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യകേന്ദ്രത്തില്‍ ഇന്ന് 91 പേര്‍ക്കുനടത്തിയ ആന്റിജേന്‍ പരിശോധനയില്‍ 4 പേര്‍ക്കും മാറ്റു സ്വകാര്യ ആശുപത്രികളില്‍ നടന്ന പരിശോധനകളില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.94 പേര്‍ക്കു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 58 പേര്‍ക്കു ആര്‍ടിപിസിആര്‍ പരിശോധനയും ഇന്ന് നടത്തിയിട്ടുണ്ട്. പോര്‍ക്കുളം പഞ്ചായത്തില്‍ 25 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 126 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.