ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തില്‍ മകരചൊവ്വ ആചരിച്ചു.

Advertisement

Advertisement

ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ മകരചൊവ്വ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആചരിച്ചു. ചൊവാഴ്ച രാവിലെ മൂന്നിന് നട തുറന്നു. നിര്‍മ്മാല്യത്തോടു കൂടി ചടങ്ങുകള്‍ തുടങ്ങി, വിശേഷാല്‍ പൂജകള്‍ മഹാഗണപതി ഹോമം , മലര്‍ നിവേദ്യം , ഉഷപൂജ , ഉച്ചപൂജ എന്നിവ ഉണ്ടായി. ചൊവാഴ്ച പുലര്‍ച്ച മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഭക്തര്‍ തവിട് തൂളിക്കലിന് എത്തി. വസൂരി രോഗത്തില്‍ നിന്നുള്ള മോചനത്തിനാണ് തവിട് തൂളിക്കല്‍ എരിഞ്ഞിതറയെ മൂന്ന് തവണ വലയം ചെയ്താണ് ഭക്തജനങ്ങള്‍ വഴിപാട് സമര്‍പ്പിച്ചത് അമ്പലനടയില്‍ നൂറുകണക്കിന് ചൂലുകള്‍ വഴിപാടായി ലഭിച്ചു. വൈകിട്ട് നട തുറന്നതോടെ അഞ്ചിന് ആചാരപ്രകാരമുള്ള നാടന്‍ വേലകള്‍ ക്ഷേത്രത്തിലെത്തി. രാത്രിയില്‍ ദീപാരാധന, നിറമാല, ചുറ്റുവിളക്ക് , പാന എന്നിവ നടന്നു. ചാലിശ്ശേരി ജനമൈത്രി എസ്എച്ച് ഒകെസി വിനുവിന്റെ നേതൃത്വത്തില്‍ പോലീസും കേന്ദ്ര പൂരാഘോഷ കമ്മറ്റി വളണ്ടിയര്‍മാരും കൊവിഡ് പ്രോട്ടോകള്‍ പാലിക്കുന്നതിന് നേതൃത്വം നല്‍കി.