ചാവക്കാട്-86,കടപ്പുറം-21,ഒരുമനയൂര്‍-4 പേര്‍ക്ക് കോവിഡ്

Advertisement

Advertisement

ചാവക്കാട് മേഖലയില്‍ 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നഗരസഭയില്‍ 86 പേര്‍ക്കും,കടപ്പുറം പഞ്ചായത്തില്‍ 21 പേര്‍ക്കും,ഒരുമനയൂര്‍ പഞ്ചായത്തില്‍ 4 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭ 28,26 വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളത്.നഗരസഭയില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. കടപ്പുറം പഞ്ചായത്തില്‍ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.രണ്ടാം വാര്‍ഡില്‍ മൂന്നു പേര്‍ക്കും നാലാം വാര്‍ഡില്‍ അഞ്ച് പേര്‍ക്കും 9,5 വാര്‍ഡില്‍ നാല് പേര്‍ക്കും 11, 16, 6 വാര്‍ഡിലെ ഓരോരുത്തര്‍ക്കും പതിനഞ്ചില്‍ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഒരുമനയൂര്‍ പഞ്ചായത്തില്‍ 4 പേര്‍ക്ക് രോഗം കണ്ടെത്തി. നാല്,ഏഴ് വാര്‍ഡുകളിലെ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.