ചിറളയം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ സംയുക്ത തിരുന്നാള്‍ ആഘോഷിച്ചു.

Advertisement

Advertisement

ചിറളയം സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തിലെ വി. സെബസ്ത്യാനോസിന്റേയും, പരി. കന്യകാമറിയത്തിന്റേയും വി. ഏവുപ്രാസ്യമ്മയുടേയും സംയുക്ത തിരുന്നാള്‍ ആഘോഷിച്ചു. രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടു കുര്‍ബാന ആരംഭിച്ചു. ഫാ. അനു ചാലില്‍ മുഖ്യ കാര്‍മ്മികനായി ഫാ. ജിജോ മാളിയേക്കല്‍ സന്ദേശം നല്‍കി. സഹ വികാരി ഫാ. പോള്‍ ആലപ്പാട്ട് സഹകാര്‍മികനായി. വൈകിട്ട് 4 മണിക്ക് വി. കുര്‍ബാനയും, തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണവും നടക്കും. ചൊവ്വാഴ്ച രാവിലെ 6.30 ന് വി. കുര്‍ബാനയും ശേഷം ഇടവകയില്‍ നിന്നും മരിച്ചുപോയവര്‍ക്ക് വേണ്ടി വലിയ ഒപ്പീസും നടക്കും. ഞായറാഴ്ച രാവിലെ വി.കുര്‍ബാന, തിരുന്നാള്‍ സന്ദേശം, ലദ്ദീഞ്ഞ്, നൊവേന തുടര്‍ന്ന് കുടുംബകൂട്ടായ്മകളിലേക്കുള്ള അമ്പ്, കിരീടം, തിരുശേഷിപ്പ് ആശീര്‍വാദം, കൂട് തുറക്കല്‍. തുടര്‍ന്ന് വി. കുര്‍ബാന, പ്രസുദേന്തി വാഴ്ച, ലദ്ദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരുന്നു. ജനുവരി 23 ന് എട്ടാമിടം ആചരണവും, രാവിലെ 6.30ന് ഫാ. സ്റ്റിഷിന്‍ കുണ്ടുകുളം നേതൃത്വം നല്‍കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയും നടക്കും. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ദാവീദ് വിതയത്തില്‍, കൈക്കാരന്മാരായ കെ.ജി. ബാബു, സി.എന്‍. ഇമ്മാനുവേല്‍, സിബു വി. ബാബു, ജന കണ്‍വീനര്‍ എം.എല്‍. സുനില്‍, ജോ. കണ്‍വീനര്‍ വി.ജെ. സുനില്‍ തുടടങ്ങിയവര്‍ നേതൃത്വം നല്‍കി.