ചൂണ്ടലില്‍ കോവിഡ് വ്യാപനം തീവ്രം

Advertisement

Advertisement

ആശങ്ക പടര്‍ത്തി ചൂണ്ടല്‍ പഞ്ചായത്തില്‍ കോവിഡ് വ്യാപനം തുടരുന്നു.ഇന്ന് 194 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് ഇത്രയും പേര്‍ പോസറ്റീവായത്. 250 പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് 194 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 860 പേര്‍ പഞ്ചായത്തില്‍ കോവിഡ് പോസറ്റീവായിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധമുണ്ടായത് ആശങ്കജനകമാണ്. കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് പ്രദേശത്ത് അടുത്ത ദിവങ്ങളില്‍ നടക്കുന്ന പരിശോധനയുടെ ഫലം വരുന്നതോടെ സ്ഥിതി കൂടുതല്‍ ആശങ്ക ജനകമാകുമെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം വ്യക്തമാക്കി.