ചൊവ്വന്നൂര്‍ ബിആര്‍സി പെണ്‍കുട്ടികളുടെ കരാത്തെ പരിശീലനം ആരംഭിച്ചു.

Advertisement

Advertisement

ചൊവ്വന്നൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി കരാത്തെ പരിശീലനം ആരംഭിച്ചു. 20 ദിവസങ്ങളിലായി 1 മണിക്കൂര്‍ നേരമാണ് പരിശീലനം. സെന്‍സി സുനില്‍ ആണ് പരിശീലകന്‍. കുന്നംകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി ബി ശ്യാം അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബിആര്‍സി ബി പി സി സെബി പെല്ലിശ്ശേരി പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് മഞ്ജുള, ഗിവി മാസ്റ്റര്‍, ബി ആര്‍ സി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ പ്രതീഷ് മൂലേപ്പാട് ,സി കെ ഷീജ, എം എച്ച് ഹരിത എന്നിവര്‍ നേതൃത്വം നല്‍കി.