ചൊവ്വന്നൂര്‍ ബി ആര്‍.സി.യുടെ നേതൃത്വത്തില്‍ സുരീലി ഹിന്ദി

Advertisement

Advertisement

ചൊവ്വന്നൂര്‍ ബി ആര്‍.സി.യുടെ നേതൃത്വത്തില്‍ ഹിന്ദി പഠന പോഷണത്തിനായി സുരീലി ഹിന്ദി സംഘടിപ്പിച്ചു. ഹിന്ദി ഭാഷാ പഠനം ആകര്‍ഷകമാക്കുന്നതിനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസത്തോടെ ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിനും പ്രയോഗിക്കുന്നതിനുമായാണ് സുരീലി ഹിന്ദി പഠന പോഷണ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ബി ആര്‍ സി തല ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആന്‍സി വില്ല്യംസ് നിര്‍വ്വഹിച്ചു. കുന്നംകുളം മുനിസിപ്പല്‍ കൗണ്‍സിലര്‍ ലെബീബ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ബി ആര്‍. സി കോ ഓര്‍ഡിനേറ്റര്‍ പി. കെ അബുബക്കര്‍, ലി ന്‍സണ്‍ യു.പുത്തൂര്‍, രത്‌നാമണി എന്നിവര്‍ ക്ലാസ്സ് എടുത്തു. ചൊവ്വന്നൂര്‍ ബി ആര്‍ സി പ്രോജക്ട് കോര്‍ഡിനേറ്റര്‍ സെബി പെല്ലിശേരി,ട്രൈനെര്‍ പി ബിന്ദു എന്നിവര്‍ സംസാരിച്ചു.സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ പഠന പരിപോഷണ പരിപാടിയാണ് സുരീലി ഹിന്ദി. അഞ്ച് മുതല്‍ പ്ലസ് ടു വരെ ക്ലാസുകളിലെ ഹിന്ദി അധ്യാപകര്‍ക്കാണ് പരിശീലനം നടത്തുന്നത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ശില്പശാലയാണ് സംഘടിപ്പിച്ചിരിക്കുന്നത. കളികള്‍, ലഘു നാടകങ്ങള്‍ തുടങ്ങി വിവിധ തരത്തിലുള്ള രസകരമായ പരിശീലനങ്ങളിലൂടെ കുട്ടികള്‍ക്ക് ഹിന്ദി ഭാഷ പഠനത്തിന് താല്‍പര്യമുണര്‍ത്താനുമാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.