ചൊവ്വന്നൂര്‍ സെന്റ് മേരിസ് ഹൈസ്‌കൂള്‍ വാര്‍ഷികദിനവും, യാത്രയപ്പും

Advertisement

Advertisement

ചൊവ്വന്നൂര്‍ സെന്റ് മേരിസ് ഹൈസ്‌കൂള്‍ വാര്‍ഷികദിനവും, വിരമിക്കുന്ന അധ്യാപികയ്ക്കുള്ള യാത്രയപ്പും നടന്നു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന വാര്‍ഷിക ദിനാഘോഷ പരിപാടികള്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മരിയ പ്രൊവിന്‍സ്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വെണ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ ഫാ.തോമസ് കാക്കശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. മദര്‍ ജനറല്‍ റിന്‍സി മുഖ്യാതിഥിയായി. ഈ വര്‍ഷം വിരമിക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് അധ്യാപിക സിസ്റ്റര്‍ രോഷ്‌നിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷെബീര്‍ ഉപഹാരം സമ്മാനിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എം വി പ്രശാന്ത്, ചൊവ്വന്നൂര്‍ സെന്റ് തോമസ് പള്ളി വികാരി റവ ഫാ. ജോജോ എടത്തിരുത്തി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ കൃപ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. സിസ്റ്റര്‍ ലിന്‍സ മരിയ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.