ജാഗ്രത തുടരണം, ആവശ്യമെങ്കില്‍ മാറി താമസിക്കാന്‍ മടിക്കരുതെന്ന് മുഖ്യമന്ത്രി

Advertisement

Advertisement

 

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ.ക്യഷ്ണന്‍കുട്ടി അറിയിച്ചു. ജലനിരപ്പ് എട്ടടി കൂടി ഉയര്‍ന്നാല്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ. പരമാവധി വൈദ്യുതോല്‍പ്പാദനം നടക്കുന്നുണ്ട്. വേണ്ടി വന്നാല്‍ ഉല്‍പാദനം കൂട്ടും. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോയി തുടങ്ങിയത് ആശ്വാസമാണെന്നും കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.