ടോക്കിയോ ഒളിമ്പിക്‌സ്; ആര്‍ച്ചറി റീകര്‍വ് റാങ്കിംഗ് റൗണ്ടില്‍ ഇന്ത്യയുടെ ദീപികാ കുമാരിക്ക് ഒന്‍പതാം സ്ഥാനം

Advertisement

Advertisement

 

ടോക്കിയോ ഒളിമ്പിക്‌സില്‍ ആര്‍ച്ചറി റീകര്‍വ് റാങ്കിംഗ് റൗണ്ടില്‍ ഇന്ത്യയുടെ ദീപികാ കുമാരിക്ക് ഒന്‍പതാം സ്ഥാനം.720 ല്‍ 663 പോയിന്റുമായാണ് ദീപികയുടെ ഫിനിഷിംഗ് .27 ന് നടക്കുന്ന ആദ്യ റൗണ്ടില്‍ ഭൂട്ടാന്‍ താരം കര്‍മയാണ് ദീപികയുടെ എതിരാളി.അതേ സമയം വനിതകളുടെ റീകര്‍വ് റാങ്കിംഗ് റൗണ്ടില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍സാന്‍ പുതിയ ഒളിമ്പിക്‌സ് റെക്കോര്‍ഡിട്ടു.യുമെനിഷിമോ പാര്‍ക്ക് ആര്‍ച്ചറി ഫീല്‍ഡിലായിരുന്നു ആദ്യ റൗണ്ടിലെ എതിരാളികളെ തീരുമാനിക്കുന്ന വനിതാ റാങ്കിംഗ് റൗണ്ട് മത്സരങ്ങള്‍.റീ കര്‍വ് റാങ്കിംഗ് റൗണ്ടില്‍ മൂന്ന് 10 പോയിന്റുകളുമായി മികച്ച പ്രകടനമാണ് ഇന്ത്യയുടെ ലോക നമ്പര്‍ വണ്‍ താരം ദീപിക കുമാരി നടത്തിയതെങ്കിലും അവസാന റൗണ്ടില്‍ സ്‌കോര്‍ മെച്ചപ്പെടുത്താതിരുന്നത് തിരിച്ചടിയായി.ഏഴ് പോയിന്റ് മാത്രമാണ് അവസാന റൗണ്ടില്‍ ഇന്ത്യയുടെ സ്റ്റാര്‍ ആര്‍ച്ചര്‍ക്ക് നേടാനായത്.720 ല്‍ 663 പോയിന്റാണ് ദീപിക സ്‌കോര്‍ ചെയ്തത്.ജൂലൈ 27 ന് ആരംഭിക്കുന്ന വ്യക്തിഗത മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ ഭൂട്ടാന്‍ താരം കര്‍മയാണ് ദീപികാ കുമാരിയുടെ എതിരാളി.ഒളിമ്പിക്‌സ് ക്വാട്ടയില്‍ ഭൂട്ടാനില്‍ നിന്നും ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ അത്‌ലറ്റ് കൂടിയാണ് 56ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കര്‍മ. അതേ സമയം റാങ്കിംഗ് റൗണ്ടില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍സാന്‍ പുതിയ ഒളിമ്പിക്‌സ് റെക്കോര്‍ഡിട്ടു.720 ല്‍ 680 പോയിന്റ് നേടിയാണ് ദക്ഷിണ കൊറിയന്‍ താരത്തിന്റെ റെക്കോര്‍ഡ് നേട്ടം. റിയോ ഒളിമ്പിക്‌സില്‍ റാങ്കിംഗ് റൗണ്ടില്‍ ഇരുപതാമതും ലണ്ടന്‍ ഗെയിംസില്‍ എട്ടാം സ്ഥാനത്തുമാണ് ദീപികാ കുമാരി എത്തിയത്.