ഡല്‍ഹിയില്‍ സ്ഥിതി അതിസങ്കീര്‍ണമെന്ന് കെജ്രിവാള്‍.

Advertisement

Advertisement

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഡല്‍ഹിയില്‍ സ്ഥിതി അതിസങ്കീര്‍ണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായതായി കേജ്രിവാള്‍ പറഞ്ഞു. ആശുപത്രികള്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ശേഷിക്കുന്നത് 100ല്‍ താഴെ ഐ.സി.യു ബെഡുകള്‍ മാത്രമാണ്. ഓക്‌സിജന്‍ ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നതായി കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.