തപസ്യ കലാസാഹിത്യ വേദി ജില്ലാ സമ്മേളനം നടന്നു.

Advertisement

Advertisement

തപസ്യ കലാ സാഹിത്യ വേദി ജില്ലാ സമ്മേളനം നടന്നു. കേച്ചേരി മഴുവഞ്ചേരി വിദ്യാവിഹാറില്‍ സജ്ജമാക്കിയ മാടമ്പ് കുഞ്ഞുകുട്ടന്‍ നഗറില്‍ പ്രതിഭാ സംഗമം, ആദരണീയം, പ്രതിനിധി സമ്മേളനം എന്നി പരിപാടികളോടെയാണ് ജില്ലാ സമ്മേളനം നടന്നത്. രാവിലെ 10 ന് നടന്ന പ്രതിഭാ സംഗമം പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീജിത്ത് മൂത്തേടത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.എസ്. നീലാംബരന്‍ അക്കിത്തം, മാടമ്പ് അനുസ്മരണം നടത്തി. ഉച്ച കഴിഞ്ഞ് 2 ന് നടന്ന ആദരസമ്മേളനത്തില്‍ തൃശ്ശിവപുരം മോഹന ചന്ദ്രന്‍ അധ്യക്ഷനായി. തുഞ്ചത്തെഴുച്ഛനും, കേരളവും എന്ന വിഷയാവതരണം നടത്തി കൊണ്ട് ഡോ. പുത്തേഴത്ത് രാമചന്ദ്രന്‍ ആദരസമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളില്‍ പ്രഗത്ഭരായ വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു.പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ പ്രൊഫസര്‍ പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് മൂത്തേടത്ത് അധ്യക്ഷനായി. തപസ്യ സംസ്ഥാന സെകട്ടറി സി.സി. സുരേഷ്, മുരളി വെള്ളിതിരുത്തി, ഷാജു കളപ്പുരയ്ക്കല്‍, സുരേഷ് വനമിത്ര, ബാബുരാജ് കേച്ചേരി, ഹരിദാസ് കൊടകര, കെ.ഡി.മാധവദാസ് എന്നിവര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു.