താലൂക്ക് ആശുപത്രി വികസനം; ബി.ജെ.പി. നേതൃത്വം സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി

Advertisement

Advertisement

വിവിധ ആവശ്യങ്ങളുന്നയിച്ച് ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തി. താലൂക്കാശുപത്രിയില്‍ നിര്‍ത്തലാക്കിയ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് പുനരാരംഭിക്കുക, ഫിസിഷ്യന്റെ ഒഴിവിലേക്ക് എത്രയും പെട്ടന്ന് ഫിസിഷ്യനെ നിയമിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ടെലി മെഡിസിന്‍ സെന്റര്‍ രോഗികള്‍ക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ പ്രയോജനപ്പെടുത്തുക, മാമോഗ്രാം ടെസ്റ്റിങ്ങിന് വേണ്ടി എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ മാമോഗ്രാം ടെസ്റ്റ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സൂപ്രണ്ട് ഡോ. പി.കെ. ശ്രീജയുമായി പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി. ബി.ജെ.പി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആര്‍.ബൈജു, ബി.ജെ.പി മുന്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുമേഷ് തേര്‍ളി, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി പ്രസന്നന്‍ വലിയപറമ്പില്‍ എന്നിവര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ശ്രമിക്കുമെന്ന് സൂപ്രണ്ട് ഉറപ്പു നല്‍കി.