തിയറ്റര്‍ വ്യവസായത്തെ തിരിച്ചുകൊണ്ടുവന്ന മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍

Advertisement

Advertisement

 

നിര്‍ജീവമായി കിടന്ന തിയറ്റര്‍ വ്യവസായത്തെ തിരിച്ചുകൊണ്ടുവന്ന മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍. മാര്‍ച്ച് 11നാണ് പ്രീസ്റ്റ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ആകാമെന്ന സര്‍ക്കാര്‍ തീരുമാനത്തോടെ തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രമായിരുന്നു പ്രീസ്റ്റ്.
മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തിയായാണ് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറും ജനറല്‍ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡന്റ് സോണി തോമസ്, ജോയിന്റ് സെക്രട്ടറി കിഷോര്‍ സദാനന്ദന്‍, എക്സിക്യുട്ടീവ് സെക്രട്ടറി എം.സി. ബോബി എന്നിവര്‍ നന്ദിയും സ്നേഹവും അറിയിച്ചത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രവുമാണ് ദ് പ്രീസ്റ്റ്.