തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ വെങ്കിടേശ്വര ഭഗവാന്റെ പഞ്ചലോഹ തിടമ്പ് വഴിപാടായി സമര്‍പ്പിച്ചു.

Advertisement

Advertisement

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ വെങ്കിടേശ്വര ഭഗവാന്റെ പഞ്ചലോഹ തിടമ്പ് വഴിപാടായി സമര്‍പ്പിച്ചു. ക്ഷേത്രം പത്ത് പ്രവര്‍ത്തി കുടുംബമായ തിരുവെങ്കിടം വാരിയത്ത് ടി.വി.രാജശേഖരനാണ് വഴിപാട് സമര്‍പ്പണം നടത്തിയത്. രാവിലെ വഴിപാട് സമര്‍പ്പണത്തിനെത്തിയ കുടുംബത്തെ ക്ഷേത്രസമിതി ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തില്‍ സോപാന കവാടത്തില്‍ ദക്ഷിണ വെച്ച് തിടമ്പ് സമര്‍പ്പിച്ചു. മേല്‍ശാന്തി കൃഷ്ണകുമാര്‍ തിരുമേനി, പഴയിടം സതീശന്‍ തിരുമേനി, ചൊവ്വല്ലൂര്‍ നാരായണന്‍ വാര്യര്‍, ക്ഷേത്ര ഭാരവാഹികളായ ശശി വാറനാട്ട്, പ്രഭാകരന്‍ മണ്ണൂര്‍, ശിവന്‍കണ്ണിച്ചാടത്ത്, ബാലന്‍ വാറനാട്ട് തുടങ്ങിയവര്‍ സന്നിതരായിരുന്നു. ഒന്നര അടിവലുപ്പവും അഞ്ച് കിലോ തൂക്കവും വരുന്ന തിടമ്പ് ഇരിങ്ങാലക്കുട നടവരമ്പ് വെല്‍വര്‍ക്ക്‌സ് ആണ് നിര്‍മ്മിച്ച് നല്‍കിയത്. സമര്‍പ്പണത്തിന് ശേഷം ബ്രഹ്മോത്സവത്തോടനുബന്ധിച്ചുള്ള കലശവും നടന്നു. ബ്രഹ്മോത്സവത്തിന് രാത്രി 8 മണിക്ക് കൊടിയേറും. ഏപ്രില്‍ 24ന് സമാപിക്കും.