തൊണ്ടവേദനയ്ക്ക് പരിഹാരം ഈ സ്‌പെഷല്‍ ഇഞ്ചി പാനീയം

Advertisement

Advertisement

ആകെ അസ്വസ്ഥതയാണ് ഒരു ചെറിയ തൊണ്ടവേദന വന്നാല്‍. ഒന്നും കഴിക്കാനോ കുടിക്കാനോ പറ്റാത്ത അവസ്ഥ. എന്നാല്‍ ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് തൊണ്ടവേദനയ്ക്ക് പരിഹാരം കണ്ടെത്താവുന്നതേ ഉള്ളൂ. നമ്മുടെ അടുക്കളയില്‍ ലഭ്യമായ ചില ലളിതമായ ചേരുവകളുടെ സഹായത്താല്‍ തൊണ്ടവേദന ഫലപ്രദമായി അകറ്റാം. തൊണ്ടവേദനയുടെയും ജലദോഷത്തിന്റെയും ലക്ഷണങ്ങള്‍ അകറ്റുവാനായി, നിങ്ങളുടെ അടുക്കളയിലുള്ള മൂന്ന് ചേരുവകള്‍ ഉപയോഗിച്ച് ഒരു ഔഷധ പാനീയം തയ്യാറാക്കാം.ഈ പാനീയം തയ്യാറാക്കാന്‍ ആദ്യമായി ഗ്രീന്‍ ടീ ഉണ്ടാക്കിക്കൊണ്ട് ആരംഭിക്കുക. ശേഷം, ചെറുതായി അരിഞ്ഞ ഇഞ്ചി, രണ്ട് അല്ലി വെളുത്തുള്ളി ചതച്ചത് എന്നിവ അതിലേക്ക് ചേര്‍ക്കുക. ഇത് ഒരു സ്പൂണ്‍ ഉപയോഗിച്ച് നന്നായി ഇളക്കി 2-3 മിനിറ്റ് നേരം വയ്ക്കുക. അതിനുശേഷം അതില്‍ ഒരു നാരങ്ങയുടെ കാല്‍ഭാഗം പിഴിഞ്ഞൊഴിക്കുക. ഈ ചൂടുള്ള ചായ ഉടനടി കുടിക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ അവസാനം ചവച്ചരച്ച് കഴിക്കുകയും ചെയ്യാം.
ഈ പാനീയം തയ്യാറാക്കുന്നതിനുള്ള മറ്റൊരു രീതിയും ഉണ്ട്. കുറച്ച് വെള്ളം തിളപ്പിക്കുക, അതിലേക്ക് നേരത്തെ ചെയ്ത പോലെ തന്നെ ചെറുതായി അരിഞ്ഞ ഇഞ്ചി, രണ്ട് അല്ലി വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ക്കുക. ഇവ ചേര്‍ത്ത ശേഷം 1-2 മിനിറ്റ് നേരം തിളപ്പിച്ച് ഒരു മിനിറ്റ് വയ്ക്കുക, അവസാനം നാരങ്ങ നീര് അതിലേക്ക് ചേര്‍ക്കുക. ഈ പാനീയം ചൂടോടെ കുടിച്ച്, ഒപ്പം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചവച്ച് കഴിക്കുക.ഈ പാനീയം നിങ്ങള്‍ക്ക് തൊണ്ടവേദനയില്‍ നിന്ന് ഫലപ്രദമായ ആശ്വാസം നല്‍കും. ഇതിന്റെ ഗുണഫലങ്ങള്‍ ശ്രദ്ധിക്കുന്നത് വരെ എല്ലാ ദിവസവും അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ പാനീയം കുടിക്കുക. എന്നാല്‍, രോഗാവസ്ഥ വളരെ കഠിനമാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടുക.