ദിനാചരണങ്ങളുടെ പ്രാധാന്യം ഒട്ടും കുറയ്ക്കാതെ മറ്റം സെന്റ് മേരീസിലെ വിദ്യാര്‍ത്ഥികള്‍.

Advertisement

Advertisement

മഹാമാരിക്കിടയിലും ദിനാചരണങ്ങളുടെ പ്രാധാന്യം ഒട്ടും കുറയ്ക്കാതെ മറ്റം സെന്റ് മേരീസിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും. ജൂണ്‍ 19 മുതല്‍ 26 വരെ നീണ്ടു നില്‍ക്കുന്ന വിദ്യാലയത്തിലെ വായനാ വാരോത്സവത്തിന് ഓണ്‍ലൈനിലൂടെ തുടക്കം കുറിച്ചു.പി.ടി.എ പ്രസിഡണ്ട് കെ.ആര്‍ ജിന്‍സന്‍ വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്തു. നാലാം ക്ലാസിലെ അധ്യാപകരും വിദ്യാര്‍ത്ഥിനികളും തയ്യാറാക്കിയ വര്‍ണച്ചിറകുകള്‍ എന്ന ഡിജിറ്റല്‍ മാഗസിന്റെ പ്രകാശനം സ്‌കൂള്‍ ഹെഡ്മിസ്റ്റസ് സിസ്റ്റര്‍ അഞ്ജലി അരിമ്പൂര്‍ നിര്‍വ്വഹിച്ചു. കെട്ടിലും മട്ടിലും വ്യത്യസ്തത പുലര്‍ത്തിയ ഇ-മാഗസിന്റെ ഉള്ളടക്കം പുതുമയുള്ളതായിരുന്നു.വിദ്യാലയത്തിലെ രക്ഷിതാവായ ഹിമ രചിച്ച നിറച്ചാര്‍ത്ത് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മവും പ്രധാന അധ്യാപിക നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥിനികളെ വായനയുടെ വിവിധ അര്‍ത്ഥ തലങ്ങളിലേക്ക് നയിക്കുന്ന അക്ഷര കൂടാരം, ഡിജിറ്റല്‍ മാഗസിന്‍, പുസ്തകാസ്വാദനം, കവിതാലാപനം, പ്രഭാഷണം തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു. വായന വാരാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ സിസ്റ്റര്‍ ഫ്‌ളമിയ,സോണിയ ടീച്ചര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.