നടന്‍ പി.സി ജോര്‍ജ് അന്തരിച്ചു

Advertisement

Advertisement

മലയാളത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടന്‍ പി. സി ജോര്‍ജ്(74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് കലാരംഗത്ത് സജീവമായിരുന്നില്ല ഇദ്ദേഹം. ചാണക്യന്‍, അഥര്‍വ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കെ.ജി ജോര്‍ജ്, ജോഷി തുടങ്ങി നിരവധി പ്രമുഖരായ സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ അദ്ദേഹത്തിന്റെ പ്രായിക്കര അപ്പ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്.പൊലീസുദ്യോഗസ്ഥനായിരിക്കെ ആണ് സിനിമയില്‍ അഭിനയിക്കുന്നത്.68 ഓളം സിനിമകളില്‍ വേഷമിട്ട പി. സി ജോര്‍ജ് തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നു ചെയ്തതെങ്കിലും പിന്നീട് ക്യാരക്ടര്‍ റോളുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.