നിറമാലാഘോഷത്തിന് ഇന്ന് തുടക്കമാകും.

Advertisement

Advertisement

 

പന്ത്രണ്ട് ദിനരാത്രങ്ങള്‍ നാദ നൃത്ത സംഗീതം തീര്‍ക്കുന്ന വെള്ളാറ്റഞ്ഞൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നിറമാലാഘോഷത്തിന് ഇന്ന് തുടക്കമാകും.തുലാമാസം ഒന്നാം തിയ്യതി മുതല്‍ പന്ത്രണ്ട് ദിവസങ്ങളിലായാണ് നിറമാലാഘോഷം നടക്കുക. ക്ഷേത്ര ചടങ്ങുകള്‍ക്കൊപ്പം നാദ സംഗീത നൃത്ത സന്ധ്യകളിലേക്കും അരങ്ങുണരും. ക്ഷേത്രോത്സവ വേദിയായ ശങ്കരനമ്പീശന്‍ സ്മാരക വേദിയില്‍ 17 ന് വെള്ളാറ്റഞ്ഞൂര്‍ കലാകേന്ദ്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യം അരങ്ങേറും. കലാമണ്ഡലം പുരുഷോത്തമന്‍ , പ്രദീപ് വെള്ളാറ്റഞ്ഞൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 18 ന് കഥകളി പാതകച്ചേരി. 19 ന് കാവ്യ, ആരതി തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍. 20 ന് രഘുനാഥ് വെള്ളാറ്റഞ്ഞൂരിന്റെ പുല്ലാംകുഴല്‍ കച്ചേരി .21ന് പഞ്ചാമദ്ദള കേളി. 22 ന് ലക്ഷ്മി അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍. 23 ന് ദിലീപ് കുമാര്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരി. 24 ന് പഞ്ചവാദ്യം. 25 ന് വയലിന്‍ കച്ചേരി. 26 , 27 , 28 തിയ്യതികളില്‍ തായമ്പക എന്നിവ നടക്കും. എല്ലാ ദിവസവും വൈകീട്ട് കേളിയും അരങ്ങേറും.