നൂറടി തോട്ടിലെ വെള്ളം വേനലില്‍ വറ്റിത്തുടങ്ങിയതോടെ ദേശാടന പക്ഷികളുടെ വരവ് തുടങ്ങി.

Advertisement

Advertisement

 

മത്സ്യബന്ധനത്തിന് ലേലം വിളിച്ച് എടുത്ത ആളുകള്‍ മീന്‍പിടുത്തം ആരംഭിച്ചിട്ടുണ്ട്. ഇതോടെ കൊക്കുകളുടെയും വിദേശ പക്ഷികളുടെയും വരവുകള്‍ പ്രദേശവാസികള്‍ക്ക് കണ്ണിന് കുളിര്‍മായി. ഇത് ആസ്വദിക്കുവാനും പക്ഷി ഗവേഷണങ്ങള്‍ നടത്തുവാനും കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ വരെ സ്ഥലത്ത് എത്താറുണ്ട്. വൈകുന്നേരങ്ങളില്‍ പ്രകൃതി ഭംഗി ആസ്വദിക്കുവാനായി നിരവധി കുടുംബങ്ങളും ഉപ്പുങ്ങല്‍ കടവില്‍ എത്തുന്നുണ്ട്. മേഖലയില്‍ ടൂറിസം ലക്ഷ്യമിട്ട് ചെറിയ തോതിലെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ അത് ഏറെ ഗുണകരമായേക്കും.