നെല്ലുവായ് സൂപ്പര്‍ ലീഗിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ മേള ആരംഭിച്ചു.

Advertisement

Advertisement

നെല്ലുവായ് സൂപ്പര്‍ ലീഗിന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ മേള ആരംഭിച്ചു. മുണ്ടന്‍കോട് മഠം മൈതാനിയില്‍ വൈകീട്ട് അഞ്ചു മുതല്‍ ആറു വരെ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പ്രാദേശിക ടീമുകളാണ് പങ്കെടുക്കുന്നത്. വിന്നേഴ്‌സ് ഡിവൈഎഫ്‌ഐ മുണ്ടന്‍ക്കോട് യൂണിറ്റും റണ്ണേഴ്‌സിന് യൂത്ത് കോണ്‍ഗ്രസ് അഞ്ചാം വാര്‍ഡ് കമ്മിറ്റിയും ട്രോഫികള്‍ സമ്മാനിക്കും. 1978-79 കാലഘട്ടത്തില്‍ എരുമപ്പെട്ടി സ്‌കൂള്‍ വനിതാ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന രുഗ്മിണി നെല്ലുവായ് ഉദ്ഘാടനം ചെയ്തു. പി.സി.ധര്‍മേഷ്, യദുകൃഷ്ണ, സുകേഷ്, ഹിതേഷ്, വൈശാഖ്, റഫീഖ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.