പഥസഞ്ചലനം സംഘടിപ്പിച്ചു.

Advertisement

Advertisement

രാഷ്ട്രീയ സ്വയംസേവക് സംഘം ബ്ലാങ്ങാട് മണ്ഡലത്തിന്റെ നേതൃത്വത്തില്‍ സംഘത്തിന്റെ 96-മത് പിറന്നാള്‍ദിനത്തോടനുബന്ധിച്ച് പഥസഞ്ചലനം സംഘടിപ്പിച്ചു. ശിവജി നഗറില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനം ഇരട്ടപ്പുഴ വേദവ്യാസ നഗറില്‍ പൊതുപരിപാടിയോടുകൂടി സമാപിച്ചു. ജില്ല വിദ്യാര്‍ത്ഥി പ്രമുഖ് അരുണ്‍കുമാര്‍ സംസാരിച്ചു. ഉപഖണ്ഡ് കാര്യവാഹക് സി.എ അജേഷ് അധ്യക്ഷത വഹിച്ചു. ബ്ലാങ്ങാട് മണ്ഡല്‍ കാര്യവാഹക് സി എസ് പ്രണവ്, വിജിന്‍ നാഥ്, പിവി ആനന്ദന്‍, പി വി.വിഷ്ണു, പി.വി വിശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.