പന്നിത്തടം മേഖലയിലെ മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷണം; പ്രതികള്‍ അറസ്റ്റില്‍

Advertisement

Advertisement

എരുമപ്പെട്ടി പന്നിത്തടം മേഖലയിലെ മൊബൈല്‍ ടവറുകളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതികളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ വാഴക്കുളം മഞ്ഞപ്പെട്ടി മരമ്പിള്ളി ചാഴിക്കേരി വീട്ടില്‍ ഷാജി(42) ചൊവ്വര ശ്രീമൂലനഗരം കാരയില്‍ കടവിലാന്‍ വീട്ടില്‍ നിസാര്‍ (40) കിഴക്കുംഭാഗം പാറപ്പുറംകര കൊല്ലാട്ട് വീട്ടില്‍ നസീര്‍ (49) എന്നിവരെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ബി ലത്തീഫ് അറസ്റ്റ് ചെയ്തത്. പന്നിത്തടം എയ്യാല്‍ പ്രദേശങ്ങളിലെ മൊബൈല്‍ ടവറുകളില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് 21 നാണ് മോഷണം നടത്തിയത്. പന്നിത്തടം ടവറില്‍ നിന്ന് 24 ബാറ്ററിയും എയ്യാല്‍ ഉപ്പുപാറ ടവറില്‍ നിന്ന് 27 ബാറ്ററിയുമാണ് മോഷ്ടിച്ചത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എസ്. ഐ മാരായ എം.ബിജു സി.എ സനല്‍കുമാര്‍, എ.എസ് .ഐ
കെ.ആര്‍ ജയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ് അരുണ്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ എസ്. തോമാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.