പാറയില്‍ പള്ളിയില്‍ നവജ്യോതി സൊസൈറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും വില്പനമേളയും

Advertisement

Advertisement

കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ യൂണിറ്റ് തല പ്രവര്‍ത്തനോദ്ഘാടനവും വില്പനമേളയും നടന്നു. കറി പൗഡറും, സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത ഭക്ഷണ പദാര്‍ത്ഥമായ കോഴിപിടിയുമാണ് വില്പനയ്ക്ക് ഉണ്ടായിരുന്നത്. ആദ്യ വില്പന ഇടവക വികാരി. ഫാ.മാത്യു വര്‍ഗ്ഗീസ് കുളങ്ങാട്ടില്‍ കൈസ്ഥാനി വി.വി. ജോസിന് നല്‍കി നിര്‍വ്വഹിച്ചു. വികാരി ഫാ.മാത്യു വര്‍ഗ്ഗീസ് കുളങ്ങാട്ടില്‍, മോംസ് സെക്രട്ടറി ജിന്‍സി സജിന്‍, ട്രഷറര്‍ കില്‍സി സ്ലാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.