പുന്നയൂര്‍ കുമരംകോട് ശ്രീ ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവവും വിഷ്ണു ദേവ പ്രതിഷ്ഠദിനവും ആഘോഷിച്ചു.

Advertisement

Advertisement

പുന്നയൂര്‍ കുമരംകോട് ശ്രീ ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവവും വിഷ്ണു ദേവ പ്രതിഷ്ഠദിനവും ആഘോഷിച്ചു.
ചൊവ്വാഴ്ച രാവിലെ ഗണപതിഹോമം, നവകം, പഞ്ചഗവ്യം തുടങ്ങീ വിശേഷാല്‍ പൂജകളും, പിള്ളകാവടി വേല്‍ സമര്‍പ്പണവും ഉച്ച പൂജയും ഉണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 11മണി മുതല്‍ പ്രസാദ ഊട്ടും നടന്നു. ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രത്തില്‍ നിന്നും നാദസ്വരം, പഞ്ചവാദ്യം, പൂത്താലം എന്നിവയുടെ അകമ്പടിയോടു കൂടി ശൂലധാരികളോട് കൂടിയ ഘോഷയാത്രയും ആചാരമായി നടത്തി. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി മന കുട്ടന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി. പ്രസിഡണ്ട് ഗോപിനാഥ്, സെക്രട്ടറി സി പി രാജന്‍, ട്രഷറര്‍ പ്രഭാകരന്‍ കൂളിയാട്, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡണ്ട് വത്സലന്‍ പുന്നയൂര് തുടങ്ങിയവര്‍ നേതൃത്വം നല്‍കി