പുന്നയൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു.

Advertisement

Advertisement

പുന്നയൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു. കുടിവെള്ളവിതരണം ത്വരിതഗതിയിലാക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് ഭരണസമിതിയോഗം. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയാണ് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖല. മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇവിടത്തുകാര്‍. ഇതിന് പരിഹാരം കാണുവാന്‍ ആയിട്ടാണ് 11 ആം തീയതിയിലെ ഭരണസമിതി ഓണ്‍ലൈന്‍ മീറ്റിംഗ് വിശദമായി ചര്‍ച്ച ചെയ്തു പദ്ധതികള്‍ ആവിഷ്‌കരിച്ച് അംഗീകരിച്ച് തീരുമാനം കൈക്കൊണ്ടത്. പതിനാലാം വാര്‍ഡ് ആറാംകല്ല് ബീച്ച്, പതിനഞ്ചാം വാര്‍ഡ് ജീലാനി പള്ളി റോഡ്, പത്തൊമ്പതാം വാര്‍ഡ് ഗാന്ധി റോഡ് എന്നിവിടങ്ങളിലെ കാന നിര്‍മ്മാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ മഴ പെയ്താല്‍ പോലും ഒറ്റപ്പെടുന്ന എടക്കര പഞ്ചായത്ത് മുതല്‍ ആലാപാലം കടവു വരെ ഒരു മീറ്റര്‍ ഉയരത്തില്‍ റോഡ് നവീകരണം നടത്തുവാനും അംഗീകരിച്ചിട്ടുണ്ട്. ഇതിനായി 52 ലക്ഷത്തി 2000 രൂപയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.10 ലക്ഷം രൂപ ഗ്രാമപഞ്ചായത്തും 42 ലക്ഷത്തി 2000 രൂപ ജില്ലാ പഞ്ചായത്തുമാണ് ഫണ്ട് വകയിരുത്താന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. സമ്പൂര്‍ണ്ണ ഗാര്‍ഹിക ജൈവ കമ്പോസ്റ്റ് ബിന്‍ യൂണിറ്റ്, തെരുവ് വിളക്ക് പരിപാലനം, തുടങ്ങിയവയും 2021-22 വാര്‍ഷിക പദ്ധതിയില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഏകദേശം രണ്ടുകോടി രൂപയുടെ പദ്ധതികളെ സംബന്ധിച്ചാണ് ചര്‍ച്ച ചെയ്ത് അംഗീകരിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സെക്രട്ടറി ശിവദാസ് കൊമ്മേരി, വൈസ് പ്രസിഡണ്ട് സെലീനനാസര്‍, മറ്റു സ്റ്റാന്‍ഡിങ് കമ്മിറ്റി ഉള്‍പ്പെടെയുള്ള മെമ്പര്‍മാരും ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു.