പെരുമ്പിലാവ് സ്വദേശി ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു.

Advertisement

Advertisement

ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പെരുമ്പിലാവ് പാതാക്കര സ്വദേശി അണ്ടിപ്പാട്ടില്‍ പരേതനായ കുഞ്ഞിപ്പ മകന്‍ അബ്ദുള്‍ ഖാദര്‍ (55) മരിച്ചു. മസ്‌ക്കറ്റ് സോഹാര്‍ കെഎംസിസി യുടെ സെക്രട്ടറിയായിരുന്നു. ഒമാന്‍ സോഹാറില്‍ സാലം അല്‍ബാദി കമ്പനിയിലെ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ആറു മാസം മുന്‍പ് നാട്ടില്‍ വന്നു മടങ്ങിയതായിരുന്നു. മാതാവ് – ഖദീജ. ഭാര്യ – ഷഹര്‍ബാന്‍. ( അക്യു പഞ്ചറിസ്റ്റ് – സ്വലയ്‌സ് മമ്മിയൂര്‍) മക്കള്‍-റമീസ് മുഹമ്മദ് ( ദുബായ് ), റസീല്‍ ( ബിടെക് വിദ്യാര്‍ത്ഥി ) . ഖബറടക്കം ഒമാനില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും.