പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷത്തിലേക്ക്.

Advertisement

Advertisement

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷത്തിലേക്ക് കടക്കുന്നു. 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് രോഗബാധ പുതുതായി സ്ഥിരീകരിച്ചത്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന വൈറസ് ബാധയാണിത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടക്കുന്നത്. 24 മണിക്കൂറിനിടെ 1,619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,78,769 പേര്‍ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.