ഫിലിം സൊസൈറ്റികള്‍ മേളയ്ക്ക് നല്‍കുന്നത് മികച്ച പിന്തുണ: ഓപ്പണ്‍ ഫോറം

Advertisement

Advertisement

 

ഫിലിം സൊസൈറ്റികള്‍ മേളയ്ക്ക് നല്‍കുന്നത് കലവറയില്ലാത്ത പിന്തുണയെന്ന് ഓപ്പണ്‍ ഫോറം. മേളയുടെ നവീകരണത്തിന് പുതിയ ആശയങ്ങള്‍ സംഭാവന ചെയ്യുന്നതില്‍ ഫിലിം സൊസൈറ്റികള്‍ പങ്ക് വഹിക്കുന്നുണ്ടന്നും ഫിലിം സൊസൈറ്റികളും ചലച്ചിത്ര മേളകളും എന്ന വിഷയത്തില്‍ നടന്ന സംവാദം അഭിപ്രായപ്പെട്ടു .
ലോക ക്ലാസിക് സിനിമകളെ പ്രാദേശിക തലത്തില്‍ എത്തിക്കുന്നതിന് മലയാള സബ്‌ടൈറ്റിലുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കായി ഫിലിം സൊസൈറ്റികള്‍ സാമ്പത്തിക പിന്തുണ നല്‍കണമെന്നും സംവാദത്തില്‍ അഭിപ്രായമുയര്‍ന്നു. അക്കാദമി ചെയര്‍മാന്‍ കമല്‍ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു.റെജി എം ദാമോദരന്‍ മോഡറേറ്ററായ സംവാദത്തില്‍ സിനിമാ നിരൂപകനായ ജി. പി രാമചന്ദ്രന്‍, ജോര്‍ജ് മാത്യു, ദിനേശ് ബാബു, രൂപേഷ്, ഡോണ്‍ പാലത്തറ, വെണ്ണൂര്‍ ശശിധരന്‍, സ്വാതി ലക്ഷ്മി വിക്രം, നിസാം അസഫ് എന്നിവര്‍ പങ്കെടുത്തു.