ബസ് പുറകില്‍ തട്ടി നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു.

Advertisement

Advertisement

ബസ് പുറകില്‍ തട്ടി നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. ആര്‍ക്കും പരിക്കില്ല. കുന്നംകുളം നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന കണ്ടിജന്റ് ജീവനക്കാര്‍ ഓടിച്ചിരുന്ന പിക്കപ്പ് വാന്‍ ആണ് ബസ് പുറകില്‍ തട്ടി നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തത്. കുറുക്കന്‍പാറ വിസ്ഡം കോളേജിന് സമീപം രാവിലെ 11:30 യോടെയായിരുന്നു അപകടം. കുന്നംകുളത്ത് നിന്നും ചാവക്കാട് പോവുകയായിരുന്ന ഹനീഫ ബസാണ് മുന്നിലുണ്ടായിരുന്ന പിക്കപ്പ് വാന്‍ വലതുവശത്തേക്ക് തിരിക്കുന്നതിനിടയില്‍ പിക്ക് വാനിന്റെ പുറകില്‍ തട്ടിയത്. ഇതോടെ നിയന്ത്രണം വിട്ട വാഹനം കൊലാടി വീട്ടില്‍ ബാബു ജോര്‍ജ്ജ് എന്നയാളുടെ വീടിന്റെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പിക്കപ്പ് വാനില്‍ മൂന്ന് വനിതാ ജീവനക്കാരികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചിറ്റഞ്ഞൂര്‍ സ്വദേശി തോലത്ത് വീട്ടില്‍ സിസിലി, (54), കാണിയമ്പാല്‍ അരിയാരത്ത് വീട്ടില്‍ മല്ലിക (54) എന്നിവരെ ശാരിരിക അസ്വസ്ഥതയെ തുടര്‍ന്ന് കുന്നകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.