ഭിന്നശേഷി അധ്യാപകനായ കാര്‍ത്തികേയനെ അനുമോദിച്ചു

Advertisement

Advertisement

പഴഞ്ഞി ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ ഭിന്നശേഷി അധ്യാപകനായ കാര്‍ത്തികേയനെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് സി.ജി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബബിത ഫിലോ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷീജ സുഗതന്‍, മിന്റോ റെന്നി, പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രട്ടറി സുകു കുറ്റിക്കാട്ട്, ഷാജി മനന്തന്‍, പി.കെ.രവി, പ്രിന്‍സിപ്പല്‍മാരായ വൃന്ദ, ഷേര്‍ളി എന്നിവര്‍ സംസാരിച്ചു.