മതങ്ങളും ജനാധിപത്യവും; സെമിനാര്‍ സംഘടിപ്പിച്ചു.

Advertisement

Advertisement

സി.പി.എം കടങ്ങോട് ലോക്കല്‍ സമ്മേളനത്തിനോടനുബന്ധിച്ച് മതങ്ങളും ജനാധിപത്യവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രശസ്ത കവിയും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും കൂടിയായ രാവുണ്ണി ഉദ്ഘാടനം ചെയ്തു. മതം വെളിച്ചമാണ് വര്‍ഗ്ഗീയത ഇരുട്ടും. മതത്തിന്റെ വെളിച്ചം അണയുമ്പോഴാണ് വര്‍ഗ്ഗീയത രംഗ പ്രവേശം ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ.ഇ. പ്രജിത്ത് കുമാര്‍ അധ്യക്ഷനായി. കെ. ആര്‍ രൂപേഷ്, എ.ടി വേലായുധന്‍, പി.എസ് പ്രസാദ്, യു.വി ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.