മദ്രസ തുറക്കുന്നതിന്റെയും നബിദിനാഘോഷത്തിന്റെയും ഭാഗമായി മന്നലാംകുന്ന് മുനീറുല്‍ ഇസ്ലാം മദ്രസയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

Advertisement

Advertisement

 

ചൊവ്വാഴ്ച നടക്കുന്ന നബിദിനാഘോഷ പരിപാടി കോവിഡിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായി നടത്തുവാനാണ് തീരുമാനം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നവംബര്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി മദ്രസ കമ്മിറ്റി ഭാരവാഹികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെയായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍. മദ്രസ വൈസ് പ്രസിഡന്റ് അബു കണ്ണാണത്ത്, ജനറല്‍ സെക്രട്ടറി ഹുസൈന്‍ എടയൂര്‍, കരീം കണ്ണാണത്ത്, ടി കെ ഉസ്മാന്‍, അബ്ദുറഹ്മാന്‍ ഉസ്താദ്, ഫക്രുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൂര്‍വ്വവിദ്യാര്‍ത്ഥികളായ നൗഷാദ്, ഫാസിര്‍, ഷഹബാസ്, അര്‍ഷഖ്, ത്വല്‍ഹത്ത്, അന്‍വര്‍, ഹിഷാം, റിഷാദ്, ഹാഫിസ്, ഫാറൂഖ്, ഫിറോസ്, ഫസലു, റിന്‍ഷാദ്, വിദ്യാര്‍ത്ഥികളായ ഹാഷിം, റിനു, ഷാനിഫ്, റസല്‍, ഷഹീം തുടങ്ങിയവര്‍ പങ്കെടുത്തു.