മന്ദലാംകുന്നില്‍ മിനിലോറി കുഴിയില്‍ വീണു.

Advertisement

Advertisement

മഹാരാഷ്ട്രയില്‍ നിന്ന് സാധനങ്ങളുമായി വന്നിരുന്ന മിനിലോറി ദേശീയപാതയ്ക്ക് അരികിലെ കുഴിയില്‍ വീണു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ചാവക്കാട് പുതുപൊന്നാനി ദേശീയപാത 66 ല്‍ മന്ദലാംകുന്ന് പള്ളിക്കു വടക്കുഭാഗത്താണ് റോഡരികിലെ കുഴിയില്‍ താഴ്ന്നത്. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. നാട്ടുകാര്‍ ഇരുമ്പ് റോപ്പ് സംഘടിപ്പിച്ച് മറ്റൊരു ലോറിയുടെ സഹായത്തോടെയാണ് വാഹനം കുഴിയില്‍ നിന്ന് കയറ്റിയത്. പൊതുപ്രവര്‍ത്തകരായ ഷാഹിദ് കൊപ്പര, ഫത്താഹ് മന്ദലാംകുന്ന്, താഹിര്‍ കിണര്‍, ഇഖ്ബാല്‍ ചാലില്‍, റഫീഖ് കടവില്‍, ഹനീഫ പാപ്പാളി, അന്‍വര്‍ ഹസൈനാരകത്ത്, ചെല്ലധുരൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.