മരണക്കുഴികള്‍ അടച്ച് വെല്‍ഫെയര്‍ പാര്‍ട്ടി റോഡ് സഞ്ചാരയോഗ്യമാക്കി.

Advertisement

Advertisement

മരണക്കുഴികള്‍ അടച്ച് വെല്‍ഫെയര്‍ പാര്‍ട്ടി റോഡ് സഞ്ചാരയോഗ്യമാക്കി. സംസ്ഥാന പാതയിലെ പെരുമ്പിലാവ് റേഷന്‍ കടക്കു സമീപമുള്ള റോഡിലെ മരണക്കുഴികളാണ് അധികാരികള്‍ തിരിഞ്ഞുനോക്കാത്തതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടച്ചത്. മാസങ്ങള്‍ക്കു മുന്‍പ് കുടിവെള്ള പൈപ്പുപൊട്ടിയതിനെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട കുഴികളാണ് കരിങ്കല്‍ ചീളുകളും കോറിപ്പൊടിയുമുപയോഗിച്ച് നികത്തിയത്. മേഖലയില്‍ നിരന്തരമായി ഉണ്ടാകുന്ന അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് പ്രതീകാത്മക അപകടം തീര്‍ത്ത് പ്രതിഷേധിച്ചിരുന്നു. മേഖലയില്‍ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടല്‍ നിത്യസംഭവമാണ് തുടര്‍ന്ന് റിപ്പയര്‍ ചെയ്തു മൂടുമെങ്കിലും റോഡ് ടാര്‍ ചെയ്യുകയോ കുഴികള്‍ നികത്തുകയോ ചെയ്തില്ല. റോഡിന്റെ ഇടതു വലതു ഭാഗങ്ങളിലായി മഴ പെയ്തതോടെ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത് . പ്രദേശങ്ങളിലെ വഴിവിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ രാത്രി കാലങ്ങളില്‍ ബൈക്ക് യാത്രികര്‍ ഈ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നതും പതിവായിരിക്കുന്നു . ശനിയാഴ്ചയും ബൈക്ക് കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരാതികള്‍ നല്‍കിയിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് താത്ക്കാലികമായി റോഡിലെ കുഴികള്‍ അടക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കിയത്.റോഡിലെ കുഴികള്‍ ഉടന്‍ നികത്തി ശാസ്ത്രീയമായി റോഡ് ടാര്‍ ചെയ്ത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അധികാരികളോടാവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.എ. കമറുദ്ദീന്‍, സെക്രട്ടറി ഷെബീര്‍ അഹ്‌സന്‍, കെ.ബി. സുരേഷ് ., എം.എച്ച്. റെഫീഖ് , എം.എന്‍. സലാഹുദ്ദീന്‍ , സി.എ, കമാല്‍ , മുജീബ് പട്ടേല്‍ , എന്‍.പി. ബഷീര്‍, എന്നിവര്‍ നേതൃത്വം നല്‍കി.