മരത്തംകോട് വെള്ളിത്തിരുത്തി ബ്ലൂമിംഗ് ബഡ്‌സ് ബഥാനിയ സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം നടന്നു

Advertisement

Advertisement

മരത്തംകോട് വെള്ളിത്തിരുത്തി ബ്ലൂമിംഗ് ബഡ്‌സ് ബഥാനിയ സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം നടന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബഥനി സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ബെഞ്ചമിന്‍, ബ്ലൂമിംഗ് ബഡ്‌സ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് എം.ബിജുബാല്‍ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. 1997ലാണ് വെള്ളിത്തിരുത്തിയില്‍ ബഥനി ആശ്രമത്തിന്റെ കീഴില്‍ ബ്ലൂംമിംഗ് ബഡ്‌സ് ബഥാനിയ സിബിഎസ്ഇ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്.നിലവിലെ കോവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായാണ് ജൂബിലി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജനുവരി 31 മുതല്‍ ഫെബ്രുവരി നാല് വരെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി നാലിനാണ് ജൂബിലി ഉദ്ഘാടന സമ്മേളനം