മാതൃകം കുന്നംകുളം ഏരിയ സമ്മേളനം

Advertisement

Advertisement

മാതൃകം കുന്നംകുളം ഏരിയ സമ്മേളനം ടി കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ സംസ്ഥാന ജോയിന്‍ കണ്‍വീനര്‍ അഞ്ജു കൃഷ്ണ ഉദ്ഘാടനം ചെയ്തു. മാതൃകം കുന്നംകുളം ഏരിയ ജോയിന്‍ കണ്‍വീനര്‍ കെ.പി.മാളവിക അധ്യക്ഷയായി. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം രജില ജയന്‍, മാതൃകം കുന്നംകുളം ഏരിയ കണ്‍വീനര്‍ അനുഷ അകതിയൂര്‍, എസ് എഫ് ഐ കുന്നംകുളം ഏരിയ സെക്രട്ടറി യു.എം. ഗോപകുമാര്‍, മാതൃകം കുന്നംകുളം ഏരിയ ജോയിന്റ് കണ്‍വീനര്‍ ഹരിപ്രിയ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കണ്‍വീനര്‍ കെ പി മാളവിക, ജോയിന്‍ കണ്‍വീനര്‍മാരായി എസ്.എസ്.ഹരിപ്രിയ, ശ്രീലക്ഷ്മി ഉണ്ണി എന്നിവരെ കണ്‍വെന്‍ഷന്‍ തിരഞ്ഞെടുത്തു.