മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ കഴിക്കേണ്ടത് ഇങ്ങനെ

Advertisement

Advertisement

 

കലോറിയില്‍ കുറവാണെങ്കിലും പ്രോട്ടീന്റെ സ്രോതസ്സാണ് മുളപ്പിച്ച പയറുവര്‍ഗങ്ങള്‍. അതുമാത്രമല്ല, ഫോളേറ്റും മഗ്‌നീഷ്യവും ഫോസ്ഫറസും മാംഗനീസും വിറ്റാമിനുകളായ സിയും കെയും മുളപ്പിച്ച പയറുവര്‍ഗങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.മുളപ്പിക്കുന്നതോടെ ഇവയുടെ പോഷകമൂല്യം പതിന്‍മടങ്ങായി വര്‍ധിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ ഷുഗര്‍ നില നിയന്ത്രിക്കാനും ഇത് വളരെ സഹായകരമാണ്. എന്നാല്‍ മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ പച്ചയ്ക്ക് കഴിക്കുന്നത് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമാകുമെന്ന് പറയുന്നുണ്ട്.വേവിക്കാത്ത മുളപ്പിച്ച പയര്‍ കഴിക്കുമ്പോള്‍ ഭക്ഷ്യവിഷബാധയേല്‍ക്കാനുളള സാധ്യതയുണ്ട്. ഇ-കോളി, സാല്‍മൊണെല്ല പോലുള്ള ബാക്ടീരിയകളുടെ സാന്നിധ്യമാണ് ഇതിന് കാരണം. പലരിലും വേവിക്കാത്ത മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ കഴിച്ച് 12-17 മണിക്കൂറുകള്‍ കഴിയുമ്പോള്‍ തന്നെ വയറിളക്കം, വയറുവേദന, ഛര്‍ദി തുടങ്ങിയ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കുട്ടികളിലും ഗര്‍ഭിണികളിലും പ്രായമായവരിലും അപകടസാധ്യത വര്‍ധിപ്പിക്കാനിടയുണ്ട്. വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് വേവിച്ച ഭക്ഷണത്തെ അപേക്ഷിച്ച് വേവിക്കാത്ത മുളപ്പിച്ച പയര്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ്. വേവിക്കാത്ത രൂപത്തിലുള്ള പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ നമ്മുടെ ശരീരത്തിന് കഴിവ് പോര. ചെറുതായി ഒന്ന് പാകം ചെയ്താല്‍ ഇവ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാനാകും.