രക്ഷാപ്രവര്‍ത്തന ബോധവല്‍ക്കരണ ക്ലാസ് നടത്തി.

Advertisement

Advertisement

 

കടപ്പുറം മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ രക്ഷാപ്രവര്‍ത്തന ബോധവല്‍ക്കരണ ക്ലാസ് നടത്തി.ബ്ലാങ്ങാട് തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായാണ് ക്ലാസ് നടത്തിയത്. ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.മഹേഷ്, ബിജോയ് ഈനാശു എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയം രക്ഷക്കായി എന്ത് ചെയ്യണമെന്നും മറ്റുള്ളവരെ എങ്ങനെ രക്ഷപ്പെടുത്താമെന്നും ക്ലാസില്‍ പരിശീലനം നല്‍കി. കൂടാതെ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തരമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷയെ സംബന്ധിച്ചും ക്ലാസ്സെടുത്തു. കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ സി. ഐ. ഫൈസല്‍,എസ്‌ഐ അഷറഫ്,എ. എസ്. ഐ. ജിസ്മി ആന്റണി, എസ്. സി. പി. ഒ. എന്‍. എം. റാഷിദ്, സി.പി.ഒ. നിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.