രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 52 ശതമാനം കേസുകളും കേരളത്തില്‍

Advertisement

Advertisement

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26,727 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 13 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച്ച രാജ്യത്ത് 23,529 പേര്‍ക്ക് കൂടിയായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. കൂടാതെ 277 പേര്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,37,66,707 പേര്‍ക്കായിരുന്നു. ആകെ രോഗം ബാധിച്ചവരില്‍ 0.82 ശതമാനം പേര്‍ മാത്രമാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,75,224 ആണ്. കഴിഞ്ഞ 196 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.