ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു

Advertisement

Advertisement

 

 

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറരലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി ഇരുപത്തിയാറ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 3,042,844 ആയും ഉയര്‍ന്നിട്ടുണ്ട്.പന്ത്രണ്ട് കോടിയിലേറെ പേര്‍ രോഗമുക്തി നേടി.രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല ലക്ഷം കടന്നു. ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തില്‍ അമേരിക്കക്ക് പിന്നിലുള്ളത്.