ലോക് ഡൗണ്‍ മൂന്നാം ദിവസവും ചാവക്കാട് മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി

Advertisement

Advertisement

ലോക് ഡൗണ്‍ മൂന്നാം ദിവസവും ചാവക്കാട് മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. മേഖലയിലെ വിവിധയിടങ്ങളില്‍ പൊലീസ് പെട്രോളിങ് നടത്തി. ലോക്ക് ഡൌണ്‍ ലംഘനം നടത്തിയ ആറുപേര്‍ക്കെതിരെ കേസെടുക്കുകയും എട്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 59 പേര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. തിങ്കളാഴ്ച ആയതിനാല്‍ കടകളിലേക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ആളുകള്‍ വന്നിരുന്നു. എന്നാല്‍ തിരക്ക് കുറവാണ്. സത്യവാങ്മൂലം ഉള്ളവരെ മാത്രമാണ് കടത്തിവിട്ടത്. ഒപ്പം അവശ്യ സര്‍വീസുകള്‍ക്കും അനുമതി നല്‍കി.എസ്‌ഐ നൗഷാദ് എസ്.ഐ.കെ സുനു, സിവില്‍ പോലീസ് ഓഫീസര്‍ എം ഗീത, സിപിഒമാരായ വിനു ഗോപിനാഥ്, ഷിനിത്ത്,ദ്രുതകര്‍മസേന പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.