ലോറസ് ലോക കായിക പുരസ്‌കാര നിറവില്‍ നദാല്‍, ഒസാക്ക, ബയേണ്‍ മ്യൂണിക്, സല

Advertisement

Advertisement

 

 

2021 ലെ ലോറസ് ലോക കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ സ്വന്തമാക്കി. വനിതാ താരത്തിനുള്ള പുരസ്‌കാരവും ടെന്നീസ് മേഖലയില്‍ തന്നെ സ്വന്തമായി. ടെന്നീസ് കോര്‍ട്ടിലെ ഏഷ്യന്‍ സാന്നിധ്യം ജപ്പാന്റെ നവോമി ഒസാക്കയാണ് ആ നേട്ടത്തിനുടമ.ഫുട്‌ബോള്‍ ലോകത്തിനും ഇത്തവണത്തെ ലോറസ് പുരസ്‌കാരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഈ വര്‍ഷത്തെ മികച്ച ടീമിനുള്ള ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത് ബയേണ്‍ മ്യൂണിക്കാണ്. കഴിഞ്ഞ സീസണിലെ ടീമിന്റെ മികച്ച പ്രകടനമാണ് ബയേണിനെ പുരസ്‌കാരത്തിനര്‍ഹരാക്കിയത്.
കൂടാതെ ഈജിപ്തിന്റെ മുഹമ്മദ് സലയും പുരസ്‌കാരത്തിനര്‍ഹനായി. ഫുട്‌ബോള്‍ കളിക്കളത്തിനുള്ളിലെ പ്രകടനവും പുറത്ത് സല നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തങ്ങളെയും മാനിച്ചാണ് സ്‌പോര്‍ട്ടിങ് ഇന്‍സ്പിരേഷന്‍ പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്.ഫോര്‍മുല വണ്‍ റേസിംഗ് സൂപ്പര്‍ താരം ലൂയിസ് ഹാമില്‍ട്ടണും ലോറസ് പുരസ്‌കാര നേട്ടത്തിനര്‍ഹനായി. ഏഴ് ചാമ്ബ്യന്‍ഷിപ്പുകള്‍ നേടി മൈക്കല്‍ ഷൂമാക്കറിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയ താരം ഒരു വിജയം കൂടെ സ്വന്തമാക്കിയാല്‍ മറ്റൊരു റെക്കോര്‍ഡ് കൂടെ തന്റെ പേരിലാക്കും.ഇവരെ കൂടാതെ പാട്രിക് മഹോംസ് (ബ്രേക്ക്ത്രൂ ഓഫ് ദി ഇയര്‍), മാക്‌സ് പാരറ്റ് (കംബാക് ഓഫ് ദി ഇയര്‍), കിക്ക് ഫോര്‍ മോര്‍( സ്പോര്‍ട് ഫോര്‍ ഗുഡ് അവാര്‍ഡ്), ക്രിസ് നിക്കിക് (സ്‌പോര്‍ട്ടിങ് മോമെന്റ് ഓഫ് ദി ഇയര്‍), ബില്ലീ ജീന്‍ കിംഗ്( ലൈഫ്‌ടൈം അചീവ്‌മെന്റ് അവാര്‍ഡ്) എന്നിവരും ലോറസ് പുരസ്‌കാരത്തിന് അര്‍ഹരായി.