വലിയ തോതില്‍ കൊവിഡ് വ്യാപനം, കണ്ടാണശ്ശേരി പഞ്ചായത്തില്‍ നിരോധനാജ്ഞ

Advertisement

Advertisement

കൊവിഡിന്റെ രണ്ടാം തരംഗം വലിയ തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ടാണശ്ശേരി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുജനം ജാഗ്രതയോടെ ഇരിക്കണമെന്നും കോവിഡ് നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ വേണ്ടരീതിയില്‍ കൈകൊള്ളണമെന്നും കളക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു.

പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

  • പൊതുസ്ഥലത്ത് കൂട്ടം കൂടലിന് വിലക്ക്
  • എല്ലാ ഗ്രൂപ്പ് മത്സരങ്ങളും ടര്‍ഫ് കോര്‍ട്ടുകള്‍ ഉള്‍പ്പെടെ മൈതാനത്ത് കളിക്കലിന് വിലക്ക്
  • എല്ലാത്തരം ഘോഷയാത്രകള്‍ക്കും വിലക്ക്
  • കോവിഡ് മാനേജുമെന്റുമായി ബന്ധമില്ലാത്ത മീറ്റിംഗുകള്‍ക്കും വിലക്ക്