വായനശാലയിലേക്ക് പുസ്തകങ്ങള്‍ കൈമാറി ദമ്പതികള്‍

Advertisement

Advertisement

വായനശാലയിലേക്ക് പുസ്തകങ്ങള്‍ കൈമാറി ദമ്പതികള്‍ മാതൃകയായി. ചിറമനേങ്ങാട് ആനക്കല്ല് -അക്കിക്കാവ് കണ്ണേത്ത് സൂര്യ നിവാസില്‍ വാസു നായര്‍- ഭാര്‍ഗവിയമ്മ ദമ്പതികളാണ് കടങ്ങോട് ഗ്രാമപഞ്ചായത്ത് ലൈബ്രറിയിലേക്ക് 35-ഓളം പുസ്തകങ്ങള്‍ കൈമാറിയത്. കുടുംബത്തിലെ അംഗങ്ങള്‍ പുസ്തകങ്ങളിലൂടെ നേടിയെടുത്ത അറിവുകള്‍ പുതുതലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കിയത്. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനാ സാജന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് പുരുഷോത്തമന്‍, വികസനകാര്യ സ്‌റ്സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമണി രാജന്‍, ക്ഷേമ കാര്യ ചെയര്‍മാന്‍ ലോറന്‍സ്, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.