വീട്ടിനുള്ളിലും കൂടിച്ചേരല്‍ ഒഴിവാക്കണം -മുഖ്യമന്ത്രി

Advertisement

Advertisement

കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീടിനുള്ളിലും കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷണം കഴിക്കല്‍, പ്രാര്‍ഥന, ടി.വി കാണല്‍ എന്നിവയെല്ലാം കൂട്ടമായി ചെയ്യാതിരിക്കുകയാണ്​ നല്ലത്​​. ഇവ ഒറ്റക്കോ പ്രത്യേകം പ്രത്യേകം മുറിയിലോ ആക്കാവുന്നതാണ്​.

അയല്‍വക്കക്കാരുമായി ബന്ധപ്പെ​േടണ്ട സാഹചര്യത്തില്‍ ഇരട്ട മാസ്​ക്​ ഉപയോഗിക്കണം. അയല്‍ക്കാരില്‍ നിന്ന്​ സാധനങ്ങള്‍ വാങ്ങുകയോ ചെയ്യുമ്ബോള്‍ നിര്‍ബന്ധമായും സോപ്പിട്ട്​ കൈ കഴുകണം.

പുറത്തു പോയി വരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്തിടപഴകുന്നത്​ ഒഴ​ിവാക്കണം. വായുസഞ്ചാരം ഉറപ്പാക്കുന്നതിന്​ ജനലുകള്‍ തുറന്നിടണം. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും രോഗബാധയു​െണങ്കില്‍ ആദ്യ ഘട്ടത്തില്‍ അറിയാന്‍ സാധിക്കില്ല. അതിനാല്‍ ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങള്‍ സോപ്പിട്ട്​ കഴുകണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.