വേലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ദേവാലയത്തിലെ സംയുക്ത ഊട്ട് തിരുനാള്‍ ഭക്തിനിര്‍ഭരം

Advertisement

Advertisement

വേലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ ഫോറോന ഇടവക ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വി. ഫ്രാന്‍സീസ് സേവ്യറിന്റെയും വി.റോസയുടെയും സംയുക്ത ഊട്ട് തിരുനാള്‍ ഭക്തിനിര്‍ഭരം. രാവിലെ 6 മണിക്ക് വിശുദ്ധ കുര്‍ബാന, 10 മണിക് ഡോ.ബില്‍ജു മുഖ്യകാര്‍മികനായി ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാന എന്നിവയുണ്ടായി. ഫാ. റാഫേല്‍ തോട്ടാന്‍ തിരുന്നാള്‍ സന്ദേശം നല്‍കി. തിരുനാളിനോടനുബന്ധിച്ച് ഊട്ട് സദ്യ ഒരുക്കുന്നതിന് ഇടവകയിലെ മുഴുവന്‍ വീടുകളിലേക്കും അരിയും,പച്ചക്കറി സാധനങ്ങളും, അടങ്ങുന്ന കിറ്റുകള്‍ നല്കിയിരുന്നു.തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ . ഡേവീസ് ചെറയത്ത്, അസിസ്റ്റന്റ് വികാരി ഫാ അജിത്ത് ചിറ്റിലപ്പിള്ളി എന്നിവരും ആഘോഷങ്ങള്‍ക്ക് തോംസണ്‍ നീലങ്കാവില്‍ , വിന്‍സെന്റ് അറങ്ങാശ്ശേരി, ബിജു പൊറത്തൂര്‍ എന്നിവരും നേതൃത്വം നല്‍കി.