വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് സുരക്ഷിതമാക്കി.

Advertisement

Advertisement

ചേലക്കര നിയോജക മണ്ഡലത്തിന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ ചെറുതുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചേലക്കര നിയോജക മണ്ഡലത്തിലെ 302 ബൂത്തുകളിലേക്കുള്ള ഇലക്ഷന്‍ സാമഗ്രികളാണ് ചെറുതുരുത്തി ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സൂക്ഷിച്ചിരിക്കുന്നത്. രാത്രി ഏറെ വൈകിയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്ത് മൂന്ന് മുറികളിലായി സൂക്ഷിച്ചത്. കേരള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ കേന്ദ്ര സേനയും സുരക്ഷയുടെ ഭാഗമായി ഈ ദിവസങ്ങളില്‍ സ്‌ക്കൂളിലുണ്ട് . മെയ് രണ്ടിന് വോട്ടെണ്ണലും ഇവിടെ വെച്ചുതന്നെയാണ് നടക്കുന്നത്. ഓരോ ബൂത്തുകളിലേക്കും അഞ്ച് ഉദ്യോഗസ്ഥന്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. റിട്ടേണിംങ് ഓഫീസര്‍, പി. ബൈജു, എ.ആര്‍.ഒ.ഗണേഷ്, എ. ഇ.ആര്‍.ഒ.ഗോപകുമാര്‍ എ.എന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ജി.നാരായണന്‍ കുട്ടി, എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ഷന്‍സാമഗ്രികള്‍ സീല്‍ ചെയ്ത് സുരക്ഷിതമാക്കിയത്.