വോളിബോള്‍,ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വടക്കേക്കാട് ടാക്കിള്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ നടത്തും.

Advertisement

Advertisement

പുന്നയൂര്‍ക്കുളം പരൂര്‍ മഹല്ല് മീഡിയ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വോളിബോള്‍,ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വടക്കേക്കാട് ടാക്കിള്‍ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.എം.എംയ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ധനശേഖരണാര്‍ത്ഥം ആണ് മത്സരങ്ങള്‍ നടത്തുന്നത്. ഏപ്രില്‍ ഒമ്പതിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് വടക്കേക്കാട് എസ്.എച്ച്.ഒ. കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ റിട്ടയേഡ് ഡി.വൈ.എസ്.പി. കേരള ആംഡ് റിസര്‍വ് പോലീസ് പി. ജമാലിനെ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ ആദരിക്കും. തുടര്‍ന്ന് ഏഴുമണിക്ക് നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്യും. ജില്ലക്ക് അകത്തും പുറത്ത് നിന്നുമായി എട്ടോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ലീഡേഴ്‌സ് ഓഫ് സ്റ്റുഡന്റ് ക്ലബ്ബും, മാസ്റ്റേഴ്‌സ് കൈരളി സ്‌പോര്‍ട്‌സ് ക്ലബ്ബും സൗഹൃദ പ്രദര്‍ശന കളിയും ഉണ്ടായിരിക്കും. ഭാരവാഹികളായ പി.എം. സൈനുദ്ദീന്‍, സുബൈര്‍ വാക്കത്തി, കെ.വി.നാസര്‍, വി.പി മുഹമ്മദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.